12:14am 17 August 2026
NEWS
അലിമ ബിൻത് ഹാഷിറിന് ഗ്രീൻ ടീൻസ് ആദരം
11/07/2026  06:41 PM IST
nila
അലിമ  ബിൻത് ഹാഷിറിന് ഗ്രീൻ ടീൻസ് ആദരം

 

സിങ്കപ്പൂരിൽ നടന്ന ഇൻഡോർ എയർ 2026 എന്ന ആഗോള സാങ്കേതിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച്  മുൻ നിര ശാസ്ത്രജ്ഞന്മാരുടെയും ഗവേഷകരുടെയും പ്രശംസക്ക് അർഹയായി മികവ് തെളിയിച്ച ആറാം ക്‌ളാസ് വിദ്യാർഥിനി അലിമ ബിൻത് ആഷിറിന് ഖത്തർ കെഎംസിസിയുടെ വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസ് നൽകിയ ഉപഹാരം മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല എം.എൽ.എ സമ്മാനിച്ചു. ഏറ്റവും പ്രായ കുറഞ്ഞ അവതാരക എന്ന നിലയിൽ അംഗീകാരം നേടിയ അലിമയുടെ വിജയക്കുതിപ്പ് പ്രവാസി വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുഴുവൻ വിദ്യാർഥി സമൂഹത്തിനും പ്രചോദനമാണെന്ന് പാറക്കൽ അഭിപ്രായപ്പെട്ടു.

അറിവിന്റെയും സാങ്കേതിക വിദ്യയുടെയും കുതിപ്പിലൂടെ പുതിയ മേഖലകൾ കീഴടക്കിക്കൊണ്ടിരിക്കുന്ന അലിമയുടെ മുന്നേറ്റം ഇത്തരം മേഖലയിൽ ഒട്ടേറെ പുതിയ പ്രതിഭകളുടെ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ കെഎംസിസി സംസ്ഥാന സെക്രട്ടറി അജ്മൽ നബീൽ ഗ്രീൻ ചെയർമാൻ പിടി ഫിറോസ്, ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി, ഭാരവാഹികളായ പികെ ഹാഷിർ, അൽത്താഫ് ഷറഫ്, അബ്ദുൽ സമദ്, വി ടി റഹീസ് എന്നിവർ സംബന്ധിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img